1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ 1946-ലെ നാവികകലാപം വരെയുള്ള സായുധ സമരങ്ങളാണ് ഈ കൃതിയില്‍ വിവരിക്കുന്നത്. ഗാന്ധിയന്‍ സമരമാതൃകയ്ക്ക് ചരിത്രത്തില്‍ ലഭിച്ച സ്ഥാനം ഈ ചരിത്രഗ്രന്ഥം രേഖപ്പെടുത്തുന്നു.
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചെറുത്തുനില്പുകളില് ഏറ്റവും പഴക്കമവകാശപ്പെടാവുന്ന കേരളം ദേശീയ നേതാക്കന്മാരുടെ കീഴില്‍ ദേശീയ പ്രസ്ഥാനങ്ങളോട് അണിചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ കഥ. ആദ്യകാല ബ്രിട്ടീഷ് ആധിപത്യം മുതല്‍ വൈക്കം സത്യാഗ്രഹം, കേരളത്തിലെ ഉപ്പുസത്യാഗ്രഹം, നിസ്സഹകരണപ്രസ്ഥാനം എന്നിങ്ങനെ കേരളസംസ്ഥാനം രൂപംകൊള്ളുന്നതുവരെയുള്ള രാഷ്ട്രീയ വിമോചനചരിത്രം. സ്വാതന്ത്ര്യത്തെ കേന്ദ്രമാക്കി ഇന്ത്യാചരിത്രം പ്രതിപാദിക്കുന്ന പുസ്തക പരമ്പരയില്‍ മലയാളികള്‍ക്ക് വിസ്മരിക്കാനാകാത്ത ചരിത്രം.