സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിലെ ഇന്ത്യയുടെ വികസനത്തിന്റെ രാഷ്ട്രീയസമ്പദ്വ്യവസ്ഥയെ രണ്ടു നൂറ്റാണ്ടോളം നീണ്ട സാമ്രാജ്യവാഴ്ചയുടെയും ഒരു സ്വതന്ത്രഭാരത റിപ്പബ്ലിക്കിനു ജന്മംകൊടുത്ത ശക്തവും ദീര്‍ഘവുമായ സാമ്രാജ്യത്വവിരുദ്ധ ജനകീയമുന്നേറ്റത്തിന്റെയും പശ്ചാത്തലത്തില്‍ സമഗ്രമായി വിലയിരുത്തുന്ന സമകാലിക ചരിത്രഗ്രന്ഥം. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ വെല്ലുവിളികളെയും രാജ്യം അതിനെ അതിജീവിച്ചതെങ്ങനെയെന്നും വിലയിരുത്തുന്നതോടൊപ്പം പ്രധാന രാഷ്ട്രീയസംഭവങ്ങള്‍ വിവിധ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഭരണകാലത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും ചെയ്യുന്നു.