Browse audiobooks by Dr. Robin K Mathew, listen to samples and when you're ready head over to Audiobooks.com where you can get 3 FREE audiobooks on us
[Malayalam] - Cyber Parakayapravesham
"ഒരു കൗമാരക്കാരന് ഒരിക്കൽ വിചിത്രമായ ഒരു റൂബിക്സ് ക്യൂബ് കിട്ടി. എത്ര ശ്രമിച്ചിട്ടും അതിന്റെ പ്രഹേളിക അഴിക്കാൻ അവനു സാധിച്ചില്ല. രാവും പകലും അവന്റെ മുഴുവൻ ശ്രദ്ധയും അതിലേക്ക് മാത്രമായി ചുരുങ്ങി. അവസാനം ആ റൂബിക്സ് ക്യൂബ് അവനെ മറ്റൊരു ലോകത്തിലേക്ക് വലിച്ചെടുക്കുകയാണ്. സൈബർ ലോകത്തിലെ വിചിത്രമായ മനഃശാസ്ത്ര അനുഭവങ്ങളെക്കുറിച്ച് വിവരിക്കുമ്പോൾ പറയുന്ന ഒരു കഥയാണ് മേല്പറഞ്ഞത്. സാങ്കേതികവിദ്യ എല്ലായ്പ്പോഴും മനുഷ്യന്റെ പെരുമാറ്റത്തെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിരിക്കുന്നത് ഇന്റർനെറ്റും സെൽഫോണും തന്നെയാണ്. വാസ്തവത്തിൽ നമ്മെ മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒന്നാണ് സൈബർ സ്പേസ് എന്നത്. അവിടെ നമ്മൾ സംസാരിക്കുന്ന ഭാഷയും, അണിയുന്ന വസ്ത്രങ്ങളും വേറെയാണ്. നമ്മുടെ മനോഭാവങ്ങളും വ്യക്തിത്വവും ആഗ്രഹങ്ങളും വൈകാരികതയും എല്ലാം ഇവിടെ എത്തുമ്പോൾ മാറി മറയുന്നു. വാസ്തവത്തിൽ നമ്മൾ പോലും അറിയാതെ നമ്മൾ ഓരോത്തരും മറ്റൊരു ലോകജീവിതത്തിനുവേണ്ടി രൂപാന്തരം പ്രാപിക്കുകയാണ് ചെയ്യുന്നത്."
Dr. Robin K Mathew (Author), Sanjeev S Pillai (Narrator)
Audiobook
[Malayalam] - Chanakyante Kamukimar
"നിങ്ങളുടെ യുക്തിയാണോ പരമമായ യുക്തി? അല്ലേയല്ല. തൽക്കാലം രക്ഷപെടാൻ നിങ്ങളുടെ മനസ്സ് രൂപപ്പെടുത്തി സൂക്ഷിക്കുന്ന കുയുക്തികൾ സ്വാഭാവികമാണ്. പക്ഷേ സത്യത്തിൻ്റെ അംശങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇത് രൂപപ്പെടുന്നത് എന്ന് അറിയേണ്ടിയിരിക്കുന്നു. ആവർത്തിച്ചു പറഞ്ഞു എങ്ങനെയാണ് നുണകൾ സത്യങ്ങൾ ആക്കിയെടുക്കുന്നത്?എങ്ങനെയാണ് അസത്യങ്ങൾ സത്യങ്ങളായി അവതരിപ്പിക്കപ്പെടുന്നത്.എങ്ങനെയാണ് നിങ്ങളെ ആളുകൾ പറഞ്ഞു പറ്റിക്കുന്നത് ? അൻപതു കു യുക്തികൾ (ലോജിക്കൽ ഫാലസികൾ ) ഉദാഹരണ സഹിതം രസകരമായി ഡോ.റോബിൻ കെ മാത്യു അവതരിപ്പിച്ചിരിക്കുന്നു. ഡോ .എതിരൻ കതിരവൻ"
Dr. Robin K Mathew (Author), Sanjeev S Pillai (Narrator)
Audiobook
[Malayalam] - Chekuthante Panipura
"നിങ്ങൾ വാസ്തവത്തിൽ അത്ര മിടുക്കരാണോ? നിങ്ങളുടെ മസ്തിഷ്കം വളരെ ശക്തമാണോ? വളരെ യുക്തിസഹമായി ചിന്തിക്കുന്ന ആളാണോ നിങ്ങൾ? വ്യാജ വാർത്തകൾ കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകുമോ? മറ്റുള്ള വ്യക്തികൾ നിങ്ങളെ വഞ്ചിക്കുന്നു എന്ന കാര്യം നിങ്ങൾക്ക് എളുപ്പം മനസ്സിലാകുമോ? സർക്കാരുകൾ,കമ്പനികൾ,രാഷ്ട്രീയക്കാർ,വ്യാപാരികൾ,പരസ്യങ്ങൾ ,പങ്കാളികൾ തുടങ്ങിയവർ ഒക്കെ ഉപയോഗിക്കുന്ന കുതന്ത്രങ്ങൾ.നിങ്ങളുടെ മനസിന്റെ വീഴ്ച്ചയിൽ നിങ്ങൾ വരുത്തുന്ന തെറ്റുകൾ .സത്യം അന്വേഷിക്കുന്ന ഒരു യന്ത്രമാണോ നമ്മുടെ മസ്തിഷ്കം? മുകളിൽ പറഞ്ഞ എല്ലാത്തിനും, അതേ എന്നാണ് നിങ്ങൾ ഉത്തരം പറയുന്നതെങ്കിൽ ഒന്നോർക്കുക -നിങ്ങൾ ഇതുവരെ കരുതിവെച്ചിരുന്ന കാര്യങ്ങളൊക്കെ തെറ്റായിരുന്നു. നിങ്ങളുടെ മനസ്സ് നിങ്ങളെ എങ്ങനെയാണ് പറ്റിക്കുന്നത് എന്നാണ് ഈ പുസ്തകത്തിലൂടെ പറയുന്നത്. 101 കോഗ്നിറ്റീവ് ബയസുകളുടെ സഹായത്തോടെ ഇത് വളരെ മനോഹരമായി തന്നെ ലേഘകൻ അവതരിപ്പിച്ചിരിക്കുന്നു .മനഃശാസ്ത്രം,സാമ്പത്തിക ശാസ്ത്രം മാനേജമെന്റ് ,അധ്യാപനം തുടങ്ങി ഓരോ മേഖലയിലും തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ പുസ്തകം നിങ്ങളെ സഹായിക്കും എന്ന് ഉറപ്പാണ്."
Dr. Robin K Mathew (Author), Sanjeev S Pillai (Narrator)
Audiobook
[Malayalam] - Digital Nagavallimar
"ഡിജിറ്റൽ നാഗവല്ലിമാർ എന്ന ഈ പുസ്തകം ഒരേ സമയം തന്നെ ഒരു മനഃശാസ്ത്ര ഗ്രന്ഥവും അനുഭവ ഗ്രന്ഥവുമാണ്.ഒന്ന് രണ്ടു കേസുകൾ ഇതിൽ വിവരിക്കുന്നുണ്ടെങ്കിലും ഇതൊരു മനഃശാസ്ത്ര കേസ് ഡയറിയല്ല.ഇതിലെ ഓരോ അധ്യായത്തിലും ലേഖകൻ നേരിട്ട് അറിഞ്ഞതോ ,കണ്ടതോ അനുഭവിച്ചതായോ ഉള്ള അനുഭവങ്ങളാണ് ഉള്ളത്.കൂടുതൽ സംഭവങ്ങളും വിദേശ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളാണ്. ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളെ അക്കാദമികതയുടെയും മാനവികതയുടെയും അടിസ്ഥാനത്തിൽ നോക്കി കാണുവാൻ ഉള്ളയൊരു ശ്രമമാണ് ഇത് . ഇതിലെ കേസുകളിലും അനുഭവങ്ങളിലും പറഞ്ഞിരിക്കുന്ന എല്ലാ പേരുകളും സ്ഥലങ്ങളും ശരിയായിട്ടുള്ളതല്ല.പക്ഷെ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയായ പേരുകളോടെ തന്നെ ഇതിൽ രേഖപെടുത്തിയിട്ടുണ്ട്.ആരുടേയും സ്വകാര്യത നഷ്ട്ടപെടാതെയിരിക്കുവാനും ആരുടെയും വികാരങ്ങളെയും ഹനിക്കാതെയിരിക്കുവാനും ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇതിൽ ചരിത്രമുണ്ട്, ശാസ്ത്രമുണ്ട്, മനശാസ്ത്രം ഉണ്ട് ,തീവ്ര അനുഭവങ്ങളുണ്ട്,അതി വൈകാരികതയും ഉണ്ട്."
Dr. Robin K Mathew (Author), Sanjeev S Pillai (Narrator)
Audiobook
[Malayalam] - Oru Kanyakayude Suvishesham
"ആ നാട്ടിലെ ഏറ്റവും മനോഹരമായ ശില്പ സൗന്ദര്യം ആണ് ഹിമ്മൽ വില്ല. എന്നാൽ ഇവിടെ ഒന്നിനുപുറകെ ഒന്നായി അനേകം ദുരൂഹമരണങ്ങൾ നടക്കുന്നു. മന്ത്രവാദവും വെഞ്ചരിപ്പും എല്ലാം കഴിഞ്ഞിട്ടും വിട്ടുമാറാത്ത ദുരൂഹ സംഭവങ്ങൾ . ഒടുവിൽ പത്രങ്ങളിൽ ഇങ്ങനെ ഒരു വാർത്ത പ്രത്യക്ഷപ്പെടുന്നു. ഹിമ്മൽ വില്ലയിൽ 24 മണിക്കൂർ കഴിയുന്നവർക്ക് 500000 രൂപ ഇനാം. ഈ വെല്ലുവിളി ഏറ്റെടുത്തത് കുറച്ചു യുക്തിവാദികളും ശാസ്ത്ര പ്രചാരകരും മാത്രമാണ്. അവർ ആ മഹാസൗധത്തിലേയ്ക്ക് ധൈര്യപൂർവം നടന്നുകയറി. പക്ഷെ ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ അവർ മുറി വിട്ടിറങ്ങി. അതിൽ പലരും താമസിക്കാതെ രോഗബാധിതരായി. പലരുടെയും സ്വബോധം നശിച്ചു. ചിലർ പ്രേതത്തെ കാണുകയും ചെയ്തു. പിറ്റേ ദിവസത്തെ പത്രങ്ങളിൽ ഇങ്ങനെ എഴുതി. കാതറിൻ അഷ്ലിയുടെയും വില്യം സായിപ്പിന്റെയും ആത്മാക്കൾ ഹിമ്മൽ വില്ലയിൽ ഇപ്പോഴും തങ്ങുന്നു. ഹിമ്മൽ വില്ലയിൽ ഒറ്റയ്ക്ക് താമസിക്കേണ്ടി വന്ന അകിര എന്ന പെൺകുട്ടിയുടെ കഥ . ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന് ജനിച്ച സുന്ദരിയായ ബിരുദാനന്തര ബിരുദധാരിയായ ഈ പെൺകുട്ടി അനുഭവിക്കേണ്ടിവന്ന വിചിത്രമായ സംഭവങ്ങളുടെ കഥ .ഒരു വെറും വീട്ടുവേലക്കാരിയായിയും പിന്നീട് ഒരു കന്യാസ്ത്രീ ആയും മാറേണ്ടി വരുന്ന അകിരയുടെ കഥ. സഭയുടെ ദുഷ് ചെയ്തികൾക്കും നീരാളിപ്പിടിത്തങ്ങൾക്കും മുന്നിൽ പതറാതെ നിന്ന് പോരാടിയ ഒരു യുവതിയുടെ കഥ. ഒടുവിൽ തന്റെ സഹപ്രവർത്തകയായ അതിസുന്ദരിയായ കന്യാസ്ത്രീയുടെ മരണം രഹസ്യം അവൾ ലോകത്തിനു മുമ്പിൽ അനാവരണം ചെയ്യുന്നു"
Dr. Robin K Mathew (Author), Rajesh K Puthumana (Narrator)
Audiobook
©PTC International Ltd T/A LoveReading is registered in England. Company number: 10193437. VAT number: 270 4538 09. Registered address: 157 Shooters Hill, London, SE18 3HP.
Terms & Conditions | Privacy Policy | Disclaimer
Join our community for the latest bookish news, reading recommendations, exclusive opening extracts, author events and competitions. It\'s all free. And enter a monthly draw to win a £50 Gift Card. See past winners here
Join Our Community