Browse audiobooks narrated by Sreelakshmi Jayachandran, listen to samples and when you're ready head over to Audiobooks.com where you can get 3 FREE audiobooks on us
[Malayalam] - Sethuvinte Naalu Novellakal
"മനുഷ്യമനസ്സിന്റെ അന്തർഭാവ ത്തെയും ആദിരൂപത്തെയും ആവാ ഹിക്കുന്ന ഏഴാം പക്കം, മനുഷ്യത്വം മരവിച്ചുപോയ സമൂഹത്തിൽ ജീവി ക്കാൻ വിധിക്കപ്പെട്ട ഒരു ചെറുക ക്കാരന്റെ കഥ പറയുന്ന കിരാതം, മനുഷ്യജീവിതത്തിന്റെ അർത്ഥ രാഹിത്യത്തെ ആവിഷ്കരിക്കുന്ന താളിയോല, മനുഷ്യന്റെ കടിഞ്ഞാ ണില്ലാത്ത ആസക്തിയുടെയും വികൃതമായ ദൗർബല്യങ്ങളുടെയും കഥയുന്ന ഞങ്ങൾ അടികൾ എന്നീ നാലു നോവെല്ലുകളുടെ സമാഹാരം."
Sethu (Author), Sreelakshmi Jayachandran (Narrator)
Audiobook
[Malayalam] - Anthiveyilile Ponnu
"എഴുത്തും ചലച്ചിത്രലോകത്തെ അനുഭവങ്ങളും നിരവധി സിനിമകളുടെ പ്രമേയങ്ങളും ചർച്ച ചെയ്യുന്ന ഈ നോവൽ മുന്നോട്ടുവയ്ക്കുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്.ഒട്ടേറെ ചലച്ചിത്രതാരങ്ങളുടെ നേർചിത്രീകരണമാവുന്നുണ്ട് നോവൽ. ഒരു ബയോപിക് എന്നും ഇതിനെ വിശേഷിപ്പിക്കാം. ഒരു ചലച്ചിത്രനടിയുടെ ഉയർച്ചയും വളർച്ചയും പതനവും ഇവിടെയുണ്ട്."
Perumbadavam Sreedharan (Author), Sreelakshmi Jayachandran (Narrator)
Audiobook
[Malayalam] - Kathasarithsagaram
"വിദ്യാധരലോകത്തും ഭൂമിയിലുമായി അലയടിച്ചൊഴുകുന്ന നൂറു നൂറു കഥാനദികള് ഒത്തുചേര്‍ന്ന് ഒന്നാകുന്ന മഹാസാഗരം. പഞ്ച തന്ത്രകഥകള്‍, വിക്രമാദിത്യകഥകള്‍, ഹിതോപദേശകഥകള്‍, ജാതക കഥകള്‍, തുടങ്ങി എക്കാലത്തെയും ഏതുതരം വായനക്കാരെയും ആകര്‍ഷിച്ച കഥകള്‍ക്ക് അടിസ്ഥാനമായ മഹദ്ഗ്രന്ഥം. അത്ഭുത കല്പനകളും കൗതുകഭാവനകളും സകല ജീവിതവൈചിത്ര്യങ്ങളും നിറഞ്ഞ കഥാപ്രപഞ്ചം. ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന കഥകളുടെ അക്ഷയഖനി."
Somadevan (Author), Shashma, Sreelakshmi Jayachandran (Narrator)
Audiobook
[Malayalam] - India Charithram
"ചരിത്രാതീതകാലം മുതൽ സ്വാതന്ത്ര്യാനന്തര കാല ഘട്ടം വരെയുള്ള ഇന്ത്യയുടെ ചരിത്രം പറയുന്ന പുസ്തകം. പ്രാചീന ഇന്ത്യയുടെ ചരിത്രം. സിന്ധു നദീതട സംസ്കാരം, വേദകാലഘട്ടം, ജൈനം ബുദ്ധമതങ്ങളുടെ ആവിർഭാവവും തകർച്ചയും, വിവിധ രാജവംശങ്ങളുടെ ചരിത്രം, സാമൂഹിക ജീവിതം, സംസ്കാരം, വിദേശികളുടെ വരവ്. ജന മുന്നേറ്റങ്ങൾ, സ്വാതന്ത്ര്യസമരം, സാംസ്കാരിക നവോത്ഥാനം സ്വാതന്ത്ര്യപ്രാപ്തി തുടങ്ങി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സുപ്രധാന വശങ്ങളെവരെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു ഇന്ത്യയുടെ സംഭവബഹുലമായ ചരിത്രം വസ്തു നിഷ്ഠമായും ലളിതമായും ആവിഷ്കരിക്കുന്ന ഈ പുസ്തകം ചരിത്രാന്വേഷണകുതുകികൾക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാ പകർക്കും സ്വന്തമായിരിക്കേണ്ട ആധികാരികഗ്രന്ഥമാണ്"
A Sreedhara Menon (Author), Sreelakshmi Jayachandran (Narrator)
Audiobook
[Malayalam] - Swapna Vasavadatham
"ദൈവീകതയും രാജകീയതയും തികഞ്ഞ സമുന്നത കഥാപാത്രങ്ങൾ മുതൽ വിടന്മാർ, ഇന്ദ്രജാലക്കാർ, തസ്കരന്മാർ വരെയുള്ള വിശാല മായ ഒരു കഥാപാത്രമണ്ഡലമാണ് ഭാസന്റേത്. ജനജീവിതത്തിലെ പല വശങ്ങളും വിമർശിച്ച് ജീവിതത്തെ ആദർശങ്ങളിലേക്ക് ഉയർത്തു വാൻ ഭാസൻ തന്റെ കൃതികളിൽ ശ്രമിച്ചിട്ടുണ്ട്.വാസവദത്തയെ പ്രണയിച്ചതോടെ രാജ്യകാര്യങ്ങളിൽ അശ്രദ്ധ കാണിച്ച രാജാവ് ഉദയനന്, ശത്രുവിൽനിന്ന് രാജ്യത്തെ രക്ഷിക്കു ന്നത് ആവശ്യമായി വന്നു. ലവണഗ്രാമം വെന്തുനശിച്ചപ്പോൾ വാസ വദത്തയും അതിൽപ്പെട്ടുപോയി എന്ന കഥ, മന്ത്രി യൗഗന്ധരായണൻ പ്രചരിപ്പിച്ച് അവളെ മഗധരാജപുത്രിയായ പത്മാവതിയുടെ തോഴി യായി താമസിപ്പിക്കുകയും ഉദയനനെക്കൊണ്ട് പത്മാവതിയെ വിവാ ഹം കഴിപ്പിക്കുകയും ചെയ്തു. തുടർന്ന് രാജ്യം ശത്രുക്കളിൽ നിന്ന് രക്ഷിക്കപ്പെടുന്നതും രാജാവ് വാസവദത്തയെ സ്വീകരിക്കുന്നതുമായ കഥയാണ് ഭാസ നാടകങ്ങളിൽ പ്രസിദ്ധമായ സ്വപ്നവാസവ ദത്ത'ത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്."
Bhasa (Author), Sreelakshmi Jayachandran (Narrator)
Audiobook
[Malayalam] - Ente Priyapetta Kadhakal - Kovilan
"പുൽപ്പടർപ്പുകളുടെ കേന്ദ്രരാഹിത്യം പോലെ പടർന്നേറുന്ന ഭാഷയുടെ പച്ചത്തഴപ്പാണ് കോവിലന്റെ കഥാലോകം. തീക്ഷ്ണവർണ്ണങ്ങളും തീക്ഷ്ണ ഭാവങ്ങളും പകർന്നാട്ടം നടത്തുന്ന ആ വികാരമേഖലയിൽ നിന്ന് തന്റെ പ്രിയ തമങ്ങളെ വായനക്കാർക്കായി തെരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം."
Kovilan (Author), Sreelakshmi Jayachandran (Narrator)
Audiobook
"മലബാർ മുസ്ലീം പശ്ചാത്തലത്തിൽ രചിക്കപ്പെട്ട കൈച്ചുമ്മ എന്ന നോവൽ കൈച്ചുമ്മയെന്ന വയറ്റാട്ടിയുടെ ജീവിതമാണ് പറയുന്നത്. സ്വന്തം ജീവിതം കഥയില്ലാത്തതാണെന്നു കരുതുന്ന സാധാരണക്കാരിൽ ഒരാളുടെ അസാധാരണമായ കഥ. This novel is the story of a Muslim midwife from Malabar. Kaichumma believes that her life is not worth much. But this is Kaichumma's extraordinary."
Sabi Thekkeppuram (Author), Sreelakshmi Jayachandran (Narrator)
Audiobook
"കരുണയുടെ നൂല്കൊണ്ട് കെട്ടിയ പുസ്തകം' എന്നു വിശേഷിപ്പിക്കപ്പെടുകയും മാനവികത ഉയര്‍ത്തിപ്പിടിച്ച് കാരുണ്യത്തി ന്റെയും സ്നേഹത്തിന്റെയും മഹാഗാഥ യായി പരിണമിക്കുകയും ചെയ്ത ഉജ്ജ്വല മായ ആഖ്യായിക. പേരുസൂചിപ്പിക്കും പോലെ പാവങ്ങളുടെ കഥയാണ് യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്‍പ്പണവും വിപ്ലവവു മെല്ലാം ഉള്‍ക്കൊള്ളുന്ന മഹത്തായ കൃതി. ഴാങ് വാല് ഴാങ്ങിന്റെ ജീവിതകഥ മുഖ്യേതിവൃത്തമായ പാവങ്ങള്‍ നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു. ഫന്‍തീന്‍ എന്ന യുവതി, അവളുടെ അനാഥയായ മകള്‍ കൊസത്ത്, തെനാര്‍ദിയര്‍ എന്ന കുറ്റവാളി, മരിയൂസ് പൊങ്മെഴ്സി എന്ന വിപ്ലവകാരിയായ യുവാവ് തുടങ്ങി നാനാതരം മനുഷ്യരും നാനാതരം ജീവിതരംഗങ്ങളും ഈ കൃതിയെ അനശ്വരതയിലേക്കുയര്‍ത്തുന്നു."
Victor Hugo (Author), Sreelakshmi Jayachandran (Narrator)
Audiobook
[Malayalam] - Maakkam Enna Pentheyyam
"സാമൂഹ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ദുരന്തഭൂമികയിൽനിന്ന് തെയ്യമായി ഉയിർക്കുന്ന മനുഷ്യരുടെ കഥകളാൽ നിറഞ്ഞ സാംസ്കാരിക ജീവിതമാണ് ഉത്തരകേരളത്തിനുള്ളത്. അവിടെനിന്നും ഉയിർക്കൊണ്ട ഒരു പെൺതെയ്യം--കടാങ്കോട് മാക്കം. പുരുഷാധികാരത്തിന്റെയും കുടുംബാധികാരത്തിന്റെയും കാർക്കശ്യത്താൽ ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ ജീവിതകഥ പറയുകയാണ് ഈ നോവൽ. ഉത്തരകേരളത്തിന്റെ ഭാഷാസവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും ജീവിതപരിസരങ്ങളും സൂക്ഷ്മമായി വിന്യസിക്കപ്പെടുന്ന നോവൽ."
Ambikasuthan Mangad (Author), Sreelakshmi Jayachandran (Narrator)
Audiobook
"പത്തേക്കർവീടും അതിലെ താമസക്കാരിയും എന്നും പുഞ്ചക്കുറിഞ്ചിക്കാർക്ക് ദുരൂഹതകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. സ്കൂളിൽ കുട്ടികളെ പഠിപ്പിച്ചിരുന്ന കാലത്തുപോലും കുട്ടികളോടോ അന്നാട്ടുകാരോടോ അവർ യാതൊരു അടുപ്പവും കാണിച്ചില്ല. ജോലിയിൽനിന്നു വിരമിച്ച ശേഷവും ഒന്നരയാൾ പൊക്കത്തിലുള്ള മതിൽക്കെട്ടിനുള്ളിലെ തറവാട്ടിൽ തന്നെ തുടരാനായിരുന്ന ുഅവരുടെ തീരുമാനം. ഒറ്റയ്ക്കു താമസിക്കാൻ ധൈര്യം കാണിക്കുന്ന ഏതൊരു സ്ത്രീയെയും കുറിച്ചെന്നപോലെ, നാട്ടുകാർ അവരവരുടെ ഭാവനകൾക്കനുസരിച്ച് ടീച്ചറിനെ കുറിച്ച് കഥകൾ മെനയുകയും അവ പ്രചരിപ്പിക്കുകയും ചെയ്തു പോന്നു. എഴുപതിനോടടുത്തുപ്രായമുള്ള റബേക്ക ടീച്ചറുടെ ജീവിത കഥയാണ് 'റബേക്ക'എന്ന നോവലിന്റെ ഇതിവൃത്തം. മലയാളി സമൂഹം ഏറ്റവും ഞെട്ടലോടെ കേൾക്കുകയും ഏറെ ചർച്ച ചെയ്യുകയും ചെയ്ത ഒരു വാർത്തയെ അടിസ്ഥാനമാക്കിയാണ് രാജീവ് ശിവശങ്കർ റബേക്ക' എന്ന തന്റെ പുതിയ നോവൽ രചിച്ചിരിക്കുന്നത്."
Rajeev Sivashankar (Author), Sreelakshmi Jayachandran (Narrator)
Audiobook
"Shorlisted in the DC Books Crime Fiction Novel Competition 2020 conducted in celebration of Agatha Christie's 100 years of publication."
Rihan Rashid (Author), Sreelakshmi Jayachandran (Narrator)
Audiobook
[Malayalam] - Lokotharakathakal - Katherine Mansfield
"ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച കഥാകൃത്തുക്കളിലൊരാളാണ് കാതറിന് മാന്സ്ഫില്ഡ്. ഹ്രസ്വമായ തന്റെ ജീവിതയാത്രയില്‍ കാലത്തെ അതിജീവിക്കുന്ന കഥകള്‍ വായനക്കാര്‍ക്കായി അവര്‍ സമ്മാനിച്ചു. അതുല്യമായ വായനാനുഭവം പകരുന്ന കഥകളുടെ മനോഹരമായ വിവര്‍ത്തനം. വിവര്‍ത്തനം:വി. രാധാമണിക്കുഞ്ഞമ്മ"
Katherine Mansfield (Author), Sreelakshmi Jayachandran (Narrator)
Audiobook
©PTC International Ltd T/A LoveReading is registered in England. Company number: 10193437. VAT number: 270 4538 09. Registered address: 157 Shooters Hill, London, SE18 3HP.
Terms & Conditions | Privacy Policy | Disclaimer