'ജൂതഭാരതം എന്ന പുസ്തകം, ബെൻഹർ എഴുതിക്കൊണ്ടിരിക്കുന്ന മഹാജനപഥം എന്ന പുസ്തകത്തിന്റെ ആദ്യഭാഗമാണ്. ഇസ്രയേലിൽനിന്ന് പുറപ്പെട്ട് ബാബിലോണും പേർഷ്യയും അഫ്ഗാനിസ്ഥാനും ബലൂചിസ്ഥാനും കടന്ന്, ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, വയനാട്, കോയമ്പത്തൂർവഴി കേരളതീരത്ത് വന്നുചേർന്ന ഏതാനും ജൂതൻമാർ, സെന്റ് തോമസിൽനിന്ന് യേശുക്രിസ്തുവിന്റെ സുവിശേഷം സ്വീകരിച്ച് ക്രിസ്ത്യാനികളായ കഥ, വളരെ ലളിതമായി, ചരിത്രത്തിലെ മഹാസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതിൽ പറഞ്ഞിരിക്കുന്നു.നരവംശശാസ്ത്രജ്ഞന്മാർക്കും പുരാവസ്തു വിദഗ്ദ്ധർക്കും ചരിത്രകാരന്മാർക്കും മതാചാര്യന്മാർക്കും യോജിപ്പുകളും വിയോജിപ്പുകളുമുണ്ടാകാവുന്ന നിരവധി കാര്യങ്ങൾ ഇതിലുണ്ട് എന്നതുകൊണ്ടുതന്നെ ഈ ഗ്രന്ഥം പ്രസക്തമാണ്, ശ്രദ്ധേയവുണ്. വ്യവസ്ഥാപിത ചരിത്രരചനയിൽനിന്ന് വേറിട്ടൊരു വഴിയാണ് ഈ കൃതിയിൽ സ്വീകരിച്ചിട്ടുള്ളത്. നരവംശത്തിലെ വിവിധ വിഭാഗങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ, പുതിയ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. '
1893-ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് കപ്പലേറുമ്പോള് സ്വന്തം രാജ്യത്ത് പരാജിതനായ ഒരു വക്കീലായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. തുടര്‍ന്നുള്ള രണ്ടു പതിറ്റാണ്ടുകള്‍ അദ്ദേഹത്തെ മഹാത്മാഗാന്ധിയാക്കി മാറ്റി. ബ്രിട്ടിഷ് സാമ്രാജ്യത്തെ മുട്ടുകുത്തിക്കാനുള്ള തന്റെ പ്രത്യയശാസ്ത്രത്തിനെയും അടവുകളെയും അദ്ദേഹം മൂശയില്‍ വാര്‍ത്തെടുത്തത് അവിടെവച്ചാണ്. ഭിന്നാഭിപ്രായങ്ങളുള്ള പല വിഭാഗങ്ങളില്‍ ഉള്‍ച്ചേര്‍ന്നുള്ള സത്യാന്വേഷണങ്ങള്‍, ആണ്-പെണ് സൗഹൃദങ്ങള്‍, ഭര്‍ത്താവെന്ന നിലയ്ക്കും അച്ഛനെന്ന നിലയ്ക്കുമുള്ള പരാജയം, ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരേ അപരിചിതമായ ദേശത്തുനിന്നുകൊണ്ടുള്ള ധീരമായ പോരാട്ടം എന്നിങ്ങനെ ഗാന്ധിയുടെ ജീവിതത്തിലെ അറിയപ്പെടാത്തതും അപ്രശസ്തവുമായ ഏടുകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുകയാണ് രാമചന്ദ്ര ഗുഹ. നാലു ഭൂഖണ്ഡങ്ങളിലെ ചരിത്രരേഖകളുടെ ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ ഈ കൃതി ആധുനിക ഇന്ത്യയിലെ ഏറ്റവും മഹാനായ വ്യക്തിയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ ആഴത്തില്‍ സ്വാധീനിക്കും. വിവര്‍ത്തനം: അനില്‍കുമാര്‍ അങ്കമാലി, കെ.വി. തെല്‍ഹത്ത്
ജനങ്ങളെ വിരട്ടാനും ആക്രമിക്കാനും രാജ്യ ദ്രോഹികളെന്ന് മുദ്രകുത്താനും ദേശീയത എന്ന സങ്കല്പത്തെ ആയുധമാക്കുന്ന അധികാരത്തിന്റെ പ്രത്യയശാസ്ത്രത്തെ തുറന്നുകാണിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. രാമരാജ്യമെന്ന ഗാന്ധിയുടെ സ്നേഹരാജ്യസങ്കല്പത്തില്നിന്ന് രാമരാജ്യമെന്ന അധികാരസങ്കല്പത്തിലേക്ക് വളരുന്ന സവര്‍ണ്ണ-ബ്രാഹ്മണിക അധികാര വ്യവസ്ഥയുടെ വിവിധ മണ്ഡലങ്ങളിലേക്കുള്ള പിടിമുറുക്കലുകളെ തുറന്നുകാണിക്കുന്നതോ ടൊപ്പം ജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യ സങ്കല്പങ്ങളെ അവതരിപ്പിച്ചുകൊണ്ട് മറ്റൊരു വ്യവസ്ഥ സാധ്യമാണെന്ന് ഉറപ്പിക്കാനും ഈ ലേഖനങ്ങള്‍ക്ക് കഴിയുന്നു.