"ആ ഗ്രാമദേവാലയത്തിന്റെ മുകളിലെ കുരിശിനെയും അതിനുമപ്പുറത്തുള്ള കന്യാസ്ത്രീമഠത്തിന്റെ ഗോപു ശൃംഗങ്ങളെയും അസ്തമന സൂര്യന്റെ കിരണങ്ങൾ തലോടിക്കൊണ്ടുനിന്നു. അപ്പോൾ അവളുടെ മനസ്സിലൂടെ ഒരു ഗാനമൊഴുകി. ആ ഗാനത്തിനുവേണ്ടി തന്നെയാണ് അയാളുടെ ആത്മാവും മോഹിച്ചിരുന്നത്.... സ്വപ്നം കാണുന്ന വെൺമേഘങ്ങളിലേക്ക്, പാലപ്പൂക്കൾ പെയ്തിറങ്ങുന്ന രാത്രിയുടെ പരിമളത്തിലേക്ക്, അവൻ അവളെ വിളിച്ചു. പാതിയടഞ്ഞ കണ്ണുകളോടെ അവൾ അവന്റെ മാറിൽ തലചായ്ച്ചു നിന്നു. ഹൃദയം നിറഞ്ഞ ഇഷ്ടത്തോടെ അവൻ അവളെ വിളിച്ചു, എന്റെ പൈങ്കിളീ ...ആദ്യം വിടർന്ന പൂവിന്റെ അവസാനിക്കാത്ത സുഗന്ധം പോലെ സ്വപ്നസുന്ദരമായ ഒരു നോവൽ."
"'സ്നേഹ ബന്ധങ്ങളുടെ മഹത്വത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയുടെ ലളിതവും സുന്ദരവുമായ രചനാ രീതി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കുന്നു. അത് തന്നെയാണ് തലമുറകള്‍ ഒരു കുടയും കുഞ്ഞുപെങ്ങളും നെഞ്ചിലേറ്റാന്‍ കാരണവും. മാതാപിതാക്കന്മാരില്ലാതെ, അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ കുട്ടികളാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ .
This is the story of Baby and Lilly, two orphaned children who spend their days at their aunt's house. This story by the famed Muttathu Varkey reminds us of childhood innocence and has transcended generations. It will continue to do so...'"
Join our community for the latest bookish news, reading recommendations, exclusive opening extracts, author events and competitions. It\'s all free. And enter a monthly draw to win a £50 Gift Card. See past winners here