Buy from our bookstore and 25% of the cover price will be given to a school of your choice to buy more books. *15% of eBooks.
Audiobooks Narrated by Bhaskaran Chelembra
Browse audiobooks narrated by Bhaskaran Chelembra, listen to samples and when you're ready head over to Audiobooks.com where you can get 3 FREE audiobooks on us
"പരിചയപ്പെടാം, ഒരേസമയം ഏകാധിപതിയും നിഷ്ഠുരനും കൊലയാളിയും കുടുംബസ്നേഹിയും പരോപകാരിയുമായ ഡോണ്‍ കോര്‍ലിയോണിയെ. അമേരിക്ക മുഴുവന്‍ പടര്‍ന്നുകിടക്കുന്ന ഇറ്റാലിയന്‍ മാഫിയയിലെ ഏറ്റവും അപകടകാരിയായ ഗോഡ്ഫാദറിനെ. ചോരമണക്കുന്ന വഴികളിലൂടെ കടന്നുപോകുന്ന മാഫിയ കുടുംബങ്ങളുടെ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും കഥ പറയുന്ന ഈ നോവല്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ട് നാല്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. വെള്ളിത്തിരയിലെത്തിയപ്പോള്‍ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിലും ചിരപ്രതിഷ്ഠ നേടാന്‍ ഈ നോവലിനായി. അനശ്വരമായ ക്രൈം നോവലിന്റെ പരിഭാഷ ഇതാദ്യമായി മലയാളത്തില്‍. വിവര്‍ത്തനം - ജോര്‍ജ് പുല്ലാട്ട്"
"നായകൻ ഒരു അശുഭാപ്തിവിശ്വാസിയാണ്, മരണത്തോട് അഭിനിവേശമുള്ള ഒരു ചെറുപ്പക്കാരൻ .. കാമുസ്, കാഫ്ക, സാർത്രെ, കീർക്കെഗാഡ്, ഹൈഡെഗർ എന്നിവരെക്കുറിച്ചും ജീവിതത്തിന്റെ അർത്ഥശൂന്യത ചൂണ്ടിക്കാണിക്കാൻ വിവിധ മതങ്ങളിലെ ചിന്തകളെക്കുറിച്ചും നോവൽ ചർച്ച ചെയ്യുന്നു ."
"രാമന് മര്യാദാപുരുഷോത്തമനാണ്, സാമൂഹിക മൂല്യങ്ങളുടെ സംരക്ഷകനാണ്, രഘുകുല തിലകമാണ്, വിഷ്ണുവിന്റെ സപ്താവതാരമാണ്, സൂര്യവംശത്തിലെ തിളങ്ങുന്ന രത്നമാണ്. ആരാധനയും അവകാശികളും ചുറ്റും നിറയുമ്പോഴും രാജഭാവത്തില്‍ ആരാധിക്കപ്പെടുന്ന ഒരേയൊരു ഹിന്ദുദൈവമായ രാമന് സദാ പ്രശാന്ത ഗാംഭീര്യത്തോടെ നിലകൊള്ളുന്നു. രാമകഥയ്ക്ക് പല പുനരാഖ്യാനങ്ങളിലായി കൂട്ടിച്ചേര്‍ക്കപ്പെട്ട അലങ്കാരങ്ങളും വിശേഷണങ്ങളും അര്‍ത്ഥതലങ്ങളും അടര്‍ത്തിമാറ്റി രാമന്റെ ആധുനികയുഗത്തിലെ പ്രസക്തി എന്താണെന്ന അന്വേഷണമാണ് ഈ പുസ്തകം."
"ഹാസ്യനടനെന്ന നിലയിൽ ഏറെ ചിരിപ്പിക്കുകയും സ്വഭാവ നടനെന്ന നിലയിൽ ഇടയ്ക്കൊക്കെ വിസ്മയിപ്പിക്കുകയും ചെയ്ത മാമുക്കോയ ഹൃദ്യമായ ഭാഷയിൽ തന്റെ ജീവിതകഥ പറയുന്നു. മാമുക്കോയയുടെ സഞ്ചാരപഥങ്ങളും പ്രവൃത്തിമേഖലകളും കാഴ്ചപ്പാടുകളും അനാവരണം ചെയ്യപ്പെടുന്ന ഈ ഗ്രന്ഥം ഒരു കാലഘട്ടത്തിന്റെ സാംസ്കാരിക ചരിത്രംകൂടിയാണ്. ഇന്ന്അ ന്യമായിക്കൊണ്ടിരിക്കുന്ന സ്നേഹം, ഹൃദയനൈർമല്യം, ആത്മാർത്ഥത എന്നിവ ഈ സ്മരണകളിൽ നിറഞ്ഞുനിൽക്കുന്നു. ടി. പദ്മനാഭന്റെ അവതാരികയും സത്യൻ അന്തിക്കാടിന്റെയും വി. ആർ. സുധീഷിന്റെയും പഠനങ്ങളുംകൂടി ഉൾപ്പെടുത്തിയ ഈ ഗ്രന്ഥം ആസ്വാദകർക്ക് ഒരു അമൂല്യസമ്പത്താണ്"
"ഡോ. എം. ഗംഗാധരന് രചിച്ച മലബാര്‍ കലാപം 1921-22 എന്ന പുസ്തകത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. മലബാര്‍ കലാപത്തിലെ മറ്റു വിപ്ലവകാരികളെയും കലാപത്തിലേക്കു ജനങ്ങളെ നയിച്ച കാരണങ്ങളെയും സ്വഭാവത്തെയും ഈ പുസ്തകത്തിലൂടെ എം ഗംഗാധരന് അവതരിപ്പിക്കുന്നു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികവേളയില്‍ കലാപത്തെക്കുറിച്ച് വീണ്ടുമുയരുന്ന ചര്‍ച്ചകള്‍ക്ക് വസ്തുതപരമായ പിന്‍ബലം നല്കുവാന് ഈ പുസ്തകത്തിന് കഴിയും"